Thursday, 28 July 2016

നിങ്ങള്‍ക്ക് തോന്നിയിടുണ്ടാകും ഞാന്‍ എന്തുകൊണ്ടാണ് മലയാളത്തില്‍ പോസ്റ്റുകള്‍ ഇടുന്നതെന്ന് ....അതിനു കാരണം മറ്റൊന്നുമല്ല .ഞാന്‍ ഒരു മലയാളി ആണ്.ഒരു കേട്ടുകേള്‍വി ഉണ്ട് -നമ്മുടെ വാക്കുകള്‍ ഏറ്റവും ശക്തമാകുക നമ്മുടെ മാതൃഭാഷയില്‍ ആണെന്ന് .അതുകൊണ്ടാണ് ഞാന്‍ മലയാളം തിരഞ്ഞെടുത്തത്.
ഇന്നലെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ദിവസമായിരുന്നു.കാരം ഇന്നലെ ഇന്ത്യയിലെ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാം മരിച്ചിട്ട് ഒരു വര്ഷം തികഞ്ഞത് .
അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് .
ഞാന്‍ ജീവിതത്തില്‍ നേരില്‍ കാണണം എന്ന് ആഗ്രഹിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം.പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ അവസരം ലഭിച്ചില്ല.പിന്നെ എനികേറ്റവും  കൂടുതല്‍ കാണാന്‍ ആഗ്രഹം ഉള്ള വ്യക്തി തിയറെറ്റിക്കല്‍ ശാസ്ത്രഞ്ജനായ STEPHEN HAWKING നെ ആണ്.
പക്ഷെ അതും നടക്കുമോന്ന് അറിയില്ല.
എന്റെ ആഗ്രഹം ഇപ്പോള്‍ പലതാണ്.ഒന്ന് ഒരു നല്ല ബഹിരാകാശ ശാസ്ത്രജ്ഞ ആകുക .മറ്റൊന്ന് നല്ലൊരു കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആകുക.അതും അല്ലെങ്കില്‍ നല്ലൊരു ഷെഫ് ആകുക.ഇതിലാരൊക്കെ ആയാലും അതിലുപരി നല്ലൊരു മനുഷ്യനാകുവാനാണ് എനിക്കിഷ്ടം.
എന്തായാലും കാലം തീരുമാനിക്കട്ടെ ഞാന്‍ എന്താകണമെന്നു.ഞാന്‍ നന്നായി അധ്വാനിക്കാന്‍ തയ്യാറാണ്.എന്താകും ഞാന്‍ എന്ന് വഴിയെ അറിയാം................

ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...

  അദ്ധ്യായം 1  ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...