എനിക്ക് വളരെ അധികം കൂട്ടുകാര്‍ ഉണ്ട്.ഒരിക്കല്‍ ക്ലാസ്സില്‍ എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു നമ്മള്‍ ഒക്കെ വലുതായാല്‍ എല്ലാ കൂട്ടുകാരെയും ഓര്‍ത്തിരിക്കുമോയെന്നു............അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ ആരെയൊക്കെ മറന്നാലും എന്നെ മാത്രം മറക്കില്ലെന്ന് .....ഇപ്പോഴും എനിക്കറിയില്ല ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ....എന്തോ അപ്പോള്‍ എന്റെ മനസ്സില്‍ അങ്ങനെ തോന്നി.......
എനിക്കിപ്പോള്‍ 16 വയസ്സാണ് പ്രായം......പക്ഷെ ഞാന്‍ എന്റെ ജീവിതത്തില്‍ കുറെയേറെ അനുഭവങ്ങള്‍ ഇപ്പോള്‍ തന്നെ സ്വായക്തമാക്കിക്കഴിഞ്ഞു . ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ച പല വേദനകളും ഈ പ്രായത്തില്‍ ഒരു കുട്ടിക്ക് സഹിക്കാന്‍ കഴിയുന്നതാണോ എന്ന് എനിക്കറിയില്ല.പക്ഷെ എനിക്ക് ഒന്ന് മാത്രം അറിയാം ജീവിതത്തില്‍ മുന്നേറാന്‍ വിദ്യാഭ്യാസത്തിനു വളരെയധികം പങ്ക് ഉണ്ടെന്നു.......
ഒരു പക്ഷെ എന്നെ ഈ വേദനകള്‍ ഒക്കെ മറക്കാന്‍ സഹായിച്ചതും വിദ്യാഭ്യാസം ആണെന്ന് വേണമെങ്കില്‍ പറയാം .........എന്റെ ഇഷ്ടപ്പെട്ട വിഷയം ഫിസിക്സ് ആണ് ........എന്താണ് അതിനോടിത്ര താല്പര്യം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല .....എന്റെ ചെറുപ്പത്തില്‍ എന്റെ അപ്പ എനിക്ക് രാത്രിയില്‍ ആകാശത്തേക്ക് ചൂണ്ടിക്കാട്ടി ഒരുപാട് നക്ഷത്രങ്ങളെ കാണിച്ചു തരുമായിരുന്നു ......അങ്ങനെയാണ് എനിക്ക് വാനനിരീക്ഷകയാകുക എന്ന ആഗ്രഹം തന്നെ ജനിച്ചത്.......എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ കരുതുന്ന കാര്യമുണ്ട് ........ഈ പ്രപഞ്ചത്തില്‍ എനിക്ക് കണ്ടെത്താനായി അല്ലെങ്കില്‍ ഞാന്‍ മൂലം ചെയ്യപ്പെടാനായി എന്തോ ഉണ്ടെന്നു ........ആ വിശ്വാസം ആണ് എന്നും എന്റെ ജീവിതത്തില്‍ വെളിച്ചം പകരുന്നത് .....
ഈ വിശ്വാസം നല്ലതിനായി നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഉണ്ടെങ്കില്‍ ഭൂമിയെ ഒരു സ്വര്‍ഗമാക്കാന്‍ നിഷ്പ്രയാസം സാധിക്കും......ഈ പ്രപഞ്ചത്തെ തന്നെ കൈപിടിയില്‍ ഒതുക്കാന്‍ ഈ വിശ്വാസം നമ്മെ എല്ലാവരെയും സാധിക്കും ..... ദൈവം എന്ന് പറയുന്നത് ഈ നന്മയുടെ വെളിച്ചമാണ്......ഈ വെളിച്ചം ലോകമെങ്ങും പടര്‍ത്താന്‍ നമുക്കാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു .....