Sunday, 9 October 2016

ഏകാന്തത ....................സാധാരണ എല്ലാവര്‍ക്കും വിഷമം നല്‍കുന്ന ഒരു അവസ്ഥയാണ് . പക്ഷെ എന്നെപ്പോലെ ചിലര്‍ക്ക് അത് വളരെ നല്ലൊരു സമയമായാണ് തോന്നാറുള്ളത് . ആ സമയത്തായിരിക്കും നാം നമ്മെ പറ്റി  ഏറ്റവും കൂടുതല്‍ കൂടുതല്‍ ചിന്തിക്കുക . ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട് ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ ഏകാന്തതയാണ് ഏറ്റവും സുന്ദരമായ  അവസ്ഥയെന്ന് .
എന്നോട് പലരും ചോദിക്കാറുണ്ട് നീ എന്താ ഇങ്ങനെ എന്ന്.....അതിനുള്ള ഉത്തരം എനിക്കറിയില്ല എന്നതാണ് സത്യം . ചിലപ്പോള്‍ ഈ ഏകാന്തതയാകും അതിനുള്ള കാരണം . ചില സമയത്ത് ചിന്തകള്‍ എന്നെ വല്ലാതെ വേട്ടയാടുമ്പോഴാണ്‌ ഞാന്‍ എന്റെ ഭാവനകളെ കടലാസുകളിലേക്ക് പകര്‍ത്താറുള്ളത്  . എല്ലാവര്‍ക്കും ഏകാന്തനിമിഷങ്ങള്‍  വളരെയധികം മനസ്സിനെ   വിഷമങ്ങള്‍ അലട്ടുന്ന സമയമാണ്........എങ്കിലും ഞാന്‍ ആ നിമിഷങ്ങളെ ഇഷ്ട്ടപ്പെടുന്നു........കാരണം എന്റെ ഭാവനകള്‍ക്ക് ചിറകുവയ്ക്കുന്ന സമയത്തെ ഞാന്‍ എന്തിനു വെറുക്കണം?......

No comments:

Post a Comment

ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...

  അദ്ധ്യായം 1  ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...