ഞാന്‍ ഒരു പെണ്‍കുട്ടി ആണ്.പക്ഷെ മറ്റുള്ളവരെ അപേക്ഷിച് എനിക്ക് പല വ്യത്യാസങ്ങളുണ്ട്.നിങ്ങള്‍ ആരും തെറ്റിദ്ധരിക്കേണ്ട.മാനസികമായി എനിക്കുള്ള വ്യത്യാസങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്.എനിക്കൊരു വിശ്വാസം ഉണ്ട്. എന്റെ പ്രാര്‍ത്ഥന ദൈവം പെട്ടന്ന് കേള്‍ക്കുന്നതായി.അതിനൊരു കാരണം ഉണ്ട്.ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് അത് എന്തായാലും അതിനുള്ള മറുപടി എനിക്ക് വളരെപ്പെട്ടന്ന് ലഭിക്കാറുണ്ട്.നിങ്ങളില്‍ ചിലരെങ്കിലും ഞാന്‍ ഒരു അമാനുഷികത ആണ് പറയുന്നതെന്ന് ചിന്തിച്ചേക്കാം.എനിക്ക് അങ്ങനെ അമാനുഷികശക്തി ഒന്നും ഇല്ല.പക്ഷെ എനിക്കൊരു കഴിവുണ്ട്.നമുക്കെല്ലാവര്‍ക്കും ആവശ്യം ആയ ഒരു കഴിവ്.ഞാനും എന്റെ ദൈവവും തമ്മില്‍ ഒരു പാലം ഉണ്ടെന്നു വേണമെങ്കില്‍ പറയാം.ആ പാലത്തിലൂടെ എനിക്ക് ദൈവത്തോടും ദൈവതിനെന്നോടും സംസാരിക്കാന്‍ കഴിയുന്നുണ്ട്.പലരുംകരുതാറുണ്ട് "ഞാന്‍ ഇത്രയൊക്കെ പ്രാര്‍ഥിച്ചിട്ടും എന്റെ ഈശ്വരന്‍ എന്തുകൊണ്ട് എനിക്ക് മറുപടി തരുന്നില്ലെന്ന്." പക്ഷെ അത് അങ്ങനെ അല്ല ആ ശക്തി നമ്മോട് സംസാരിക്കുന്നുണ്ട്.പക്ഷെ അത് നമുക്ക് മനസിലാകുന്നില്ലെന്നു മാത്രം .അല്ലെങ്കില്‍ നമ്മള്‍ ആ സൂചന ശ്രദ്ധിക്കുന്നില്ല . ആ സൂചന മനസിലാക്കാനുള്ള അകക്കണ്ണ് നമുക്ക് ഇപ്പോഴും ഉണ്ടാകണം.ഇത് ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ഒരു നിര്‍ണായക സ്ഥാനം വഹിചേക്കാം.
ഞാന്‍ എന്റെ ദൈവത്തെ കുറിച്ച് പുകഴ്ത്തി പറയാനോ അല്ലെങ്കില്‍ ദൈവം എന്നൊരു വസ്തുത ഇല്ല എന്ന് പറയുന്നവരോട് അത് തെറ്റാണു എന്ന് സ്ഥാപിക്കാനോ അല്ല ശ്രമിക്കുന്നത്.മറിച് നമ്മുടെ ജീവിതത്തില്‍ അങ്ങനെ ഒരു പോസിറ്റീവ് എനര്‍ജി അല്ലെങ്കില്‍ ഒരു വെളിച്ചം നമുക്ക് നമ്മുടെ ഈ ജീവിതത്തില്‍ വേണം .ഇതായിരികണം നമ്മുടെ വഴിക്കാട്ടി. ലോകം എന്ന ഇരുള്‍ നിറഞ്ഞ വഴിയിലെ വഴികാട്ടി.

No comments:
Post a Comment